തിരുവനന്തപുരം: ശബരിമലയിൽ എത്തിയ അക്രമികൾ പരിശീലനം ലഭിച്ചവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാൻ ആർക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ മുന്നോട്ടുപോക്കിനെ പുറകോട്ടടിച്ചവരെ ചരിത്രത്തിൽ എവിടെയും കാണില്ല. ചരിത്രം അടയാളപ്പെടുത്തിയത് നാടിന്റെ മുന്നോട്ടുപോക്കിനൊപ്പം നിന്നവരെയാണ്. ആർഎസ്എസിന്റേത് പിന്തിരിപ്പൻ നിലപാടാണ്. കേരളത്തിന്റെ മതനിരപേക്ഷ നിലപാട് ഇതിനെയെല്ലാം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.