ശബരിമല: പോലീസിന്റെ കണക്കനുസരിച്ച് ഇക്കൊല്ലം മണ്ഡലകാലത്ത് ഇതേവരെ 7,71,288 പേര് ശബരിമലയിലെത്തി ക്ഷേത്രദര്‍ശനം നടത്തി. ഇതില്‍ 2,96,110 പേര് വെര്‍ച്വല്‍ ക്യൂ വഴി ബുക്കുചെയ്താണ് എത്തിയത്. 3,823 പേര് പുല്ലുമേട് വഴി സന്നിധാനത്തെത്തി. കഴിഞ്ഞ രണ്ടിന് 52,060 പേര് ദര്‍ശനം നടത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കുചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെര്‍ച്വല്‍ക്യൂവില്‍ ദിവസം ബുക്കുചെയ്യുന്നവരുടെ എണ്ണം നിജപ്പെടുത്തു ന്നത് അധികൃതരുടെ പരിഗണനയിലുണ്ട്.
തിരക്ക് വര്ധിക്കുന്നണ്ടെങ്കിലും ക്രമസമാ ധാന പ്രശ്നങ്ങളില്ലാതെ സുഗമമായി തീര്ഥാ ടനം നടത്താവുന്ന സാഹചര്യമാണുള്ളതെന്ന് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ ഡോ.എ. ശ്രീനിവാസ് പറഞ്ഞു. സന്നിധാനം ഡ്യൂട്ടിക്കായി 1,100 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ മേല്‍നോട്ടത്തിന് 10 ഡിവൈഎസ്പിമാരുമുണ്ട്.
20 ലക്ഷം ടിൻ അരവണ വിറ്റു
ശബരിമല: ശബരിമലയില്‍ ഇക്കൊല്ലം ഇതേവരെ 20 ലക്ഷം ടിന് അരവണയുടെ വില്പന നടന്നു. വരുംദിവസങ്ങളിലേക്ക് 15 ലക്ഷം ടിന് തയാറാക്കിയിട്ടുമുണ്ട്. സന്നിധാനത്തെ അരവണ പ്ലാന്റില്‍ ദിവസവും രണ്ട് ലക്ഷം ടിന് അരവണ ഉത്പാദിപ്പിക്കുന്നു. ഒരു ടിന്നിന് 80 രൂപയാണ് വില.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അരവണ പ്ലാന്റില്‍ 250ലധികം പേര് ജോലി ചെയ്യുന്നു. ഒമ്പത് ലക്ഷം പായ്ക്കറ്റ് അപ്പവും വിറ്റുപോയി. രണ്ടു ലക്ഷം പായ്ക്കറ്റ് അപ്പം തയാറാ ക്കിയിട്ടുണ്ട്. രണ്ടു പ്ലാന്റുകളിലായി ദിവസം ഒരു ലക്ഷം പായ്ക്കറ്റ് അപ്പം തയാറാക്കുന്നു. ഒരു പായ്ക്കറ്റ് അപ്പത്തിന്റെ വില 35 രൂപ. ധനലക്ഷ്മി ബാങ്കാണ് അപ്പത്തിന്റെയും അരവണയുടെയും വില്പന നടത്തുന്നത്.