കൊച്ചി: ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടൽ. വാവര് നടയിലേതടക്കം ബാരിക്കേഡുകൾ നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി.
മഹാകാണിക്ക, ലോവർ തിരുമുറ്റം, വലിയ നടപ്പന്തൽ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് ഉൾപ്പെടെയുള്ള മുഴുവൻ നിയന്ത്രണങ്ങളും നീക്കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയിൽ രാത്രി പതിനൊന്നിനുശേഷം തീർഥാടകരെ തടയരുതെന്നും നിർദേശിച്ചു.
സാഹചര്യങ്ങൾ പരിശോധിച്ച് നിയന്ത്രണങ്ങൾ നീക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.