ശബരിമലയിൽ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ല; പക്ഷേ ബിജെപി പയറ്റുന്നത് മോശം രാഷ്ട്രീയമെന്ന് ജി. സുധാകരന്‍

ആലപ്പുഴ: ശബരിമലയില്‍ ഏറ്റവും മോശമായ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. ശബരിമലയെ ഇത്തരത്തിലാക്കുന്നവര്‍ക്ക് ഒരു വോട്ടും കിട്ടുമെന്നു കരുതേണ്ടെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്- മന്ത്രി പറഞ്ഞു.

ഭക്തര്‍ക്കു വേണ്ടിയാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും ഭക്തര്‍ക്കു സംരക്ഷണമാണു ശബരിമലയില്‍ കൊടുക്കുന്നതെന്നും പറഞ്ഞ മന്ത്രി സന്നിധാനത്തേക്ക് രാഷ്ട്രീയക്കാര്‍ വിശ്വാസികളായി എത്തുന്നതില്‍ വിരോധമില്ലെന്നും രാഷ്ട്രീയ അടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

Related posts