സ്വന്തം ലേഖകന്‍
കോഴിക്കോട്: ശബരിമലവിഷയുവുമായി ബന്ധപ്പെട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രന് ഒരാഴ്ചയിലേറെയായി അകത്തായതോടെ സമരരംഗത്ത് പുതുവഴികള്‍ തേടി ബിജെപി. നിലവില്‍ ആറിലധികം കേസുകളാണ് ഇപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരേയുള്ളത്. ഇന്നലെ കോഴിക്കോട് ജില്ലയില്‍ ഒരു അറസ്റ്റ് വാറണ്ട് കൂടി സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചുകഴിഞ്ഞു. കോഴിക്കോട് ടൗണ്‍പോലീസ് സ്റ്റേഷന് പരിധിയിലാണ് കേസ്. സെക്ഷന്‍ ഐപിസി 283 പ്രകാരമാണ് കേസ്. ഈ വകുപ്പ് പ്രകാരം നിലവില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പലജില്ലകളിലും കേസുണ്ട്.
അന്യായമായി സംഘം ചേരല്‍ , പൊതുവഴി തടയല്‍ , തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഈ വകുപ്പു പ്രകാരം വരിക. ഈ സാഹചര്യത്തില്‍ നിരോധാനാജ്ഞ ലംഘിച്ച് കൂട്ട അറസ്റ്റ് പ്രഖ്യാപിച്ചെങ്കിലും ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ ഇനി ശബരിമലക്ക് പോകണമെന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ശബരിമലയില്‍ അറസ്റ്റ വരിച്ചാല്‍ പഴയ കേസുകളെല്ലാം പോലീസ് കുത്തിപ്പൊക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയെ ഇതുവരെ അറസ്റ്റ ചെയ്യാന്‍ പോലീസ് കഴിഞ്ഞിട്ടില്ല. അതിന് സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല.ഇത് രാഷ്ട്രീയ പ്രതികാരബുദ്ധിയോടെ് ഇടപെടുന്നുഎന്ന ആക്ഷേപം ഒഴിവാക്കുന്നതിനുള്ള തന്ത്രപരമായ സര്‍ക്കാര്‍ നീക്കമായാണ് നേതാക്കള്‍ കാണുന്നത്.
കെ.സുരേന്ദ്രന്റെ അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്ന മുരളീധരപക്ഷത്തിന്റെ പരാതിക്കൊപ്പം തുടര്‍ സമരങ്ങളുടെ ശക്തി കുറഞ്ഞെന്ന് ഗ്രൂപ്പിന് അതീതമായ വിമര്‍ശനവും പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ പിന്നോട്ടുപോക്കിനിടെ കോണ്‍ഗ്രസ് ശക്തമായി വിഷയം ഏറ്റെടുത്തു തുടങ്ങിയെന്ന വിലയിരുത്തലും ബിജെപിയിലുണ്ട്. ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ശക്തമായ ഭാഷയിലാണ് ശബരിമലവിഷയത്തില്‍ പ്രതികരിച്ചത്.
നിയമസഭാ സമ്മേളനം കൂടി തുടങ്ങിയതോടെ സിപിഎം-ബിജെപി നേര്‍ക്കുനേര്‍ പോര് കോണ്‍ഗ്രസ്-സിപിഎം എന്ന നിലയിലേക്ക് കൂടുതല്‍ മാറുമെന്ന ആശങ്കയും ബിജെപിക്കുണ്ട്.ഇത് ഒഴിവാക്കി ശബരിമലവിഷയത്തില്‍ പാര്‍ട്ടിയുടെ സജീവ ഇടപെടല്‍ എങ്ങിനെയായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ശബരിമല പ്രശ്നത്തില്‍ പാര്‍ട്ടിയുടെ സമരത്തിന്റെ ശക്തിയും സുരേന്ദ്രന്റെ അറസ്റ്റോടെ കുറഞ്ഞെന്ന വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്. കേസും വാറണ്ടും ഉള ്ളനേതാക്കളും ആശങ്കയില്‍ തന്നെയാണ്.