തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ശബരിമല മാസപൂജയ്ക്ക് ഭക്തർ ആരും എത്തരുതെന്ന അഭ്യർഥനയുമായി ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകൾ സന്നിധാനത്ത് നടക്കുമെന്നും ബോർഡ് അറിയിച്ചു.
മാസപൂജയ്ക്ക് അന്യസംസ്ഥാനത്തു നിന്നും ഭക്തരെത്തുന്നത് ഒഴിവാക്കാൻ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിൽ മുന്നറിയിപ്പ് പരസ്യം നൽകുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.