പമ്പ: പമ്പയിലെ നാളികേര കൗണ്ടറില്‍ തീര്‍ഥാടകരെ ചൂഷണംചെയ്യുന്നതായി പരാതി. ദേവസ്വം ബോര്‍ഡ് ലേലത്തില്‍ പിടിച്ചിരിക്കുന്ന നാളികേര സ്റ്റാളില്‍ ഒരു നാളികേരത്തിനു 15 രൂപയാണ് വില ഈടാക്കുന്നത്. ശബരിമലയിലേക്കു പോകുന്ന തീര്‍ഥാടകര്‍ എല്ലാവരും തന്നെ പമ്പ ഗണപതി കോവിലില്‍ തേങ്ങ ഉടച്ചതിനുശേഷമാണ് മലകയറ്റം ആരംഭിക്കുന്നത്. 15 രൂപയ്ക്ക് ലഭിക്കുന്ന നാളികേരത്തിന് ഏറ്റവും വലിപ്പംകുറവാണെന്നു തീര്‍ഥാടകര്‍ പരാതിപ്പെട്ടു. പരാതി പറഞ്ഞാല്‍ വളരെ മോശമായിട്ടാണ് കൗണ്ടറില്‍ ജോലിചെയ്യുന്നവര്‍ തീര്‍ഥാടകരോടു പെരുമാറുന്നത്. ഇതിനെതിരേ ശബരിമല ദേവസ്വം സ്പെഷല്‍ ഓഫീസര്‍ക്കു പരാതി നല്‍കിയതായി തീര്‍ഥാടകര്‍ പറഞ്ഞു.
നാളികേര കൗണ്ടറില്‍ തീര്‍ഥാടകരെ ചൂഷണംചെയ്യുന്നതായി പരാതി
