തിരുവനന്തപുരം: ശബരിമലയിൽ രണ്ടു സ്ത്രീകളെ കയറ്റിയതിൽ പാർട്ടിക്കു പങ്കില്ലെന്നും ചില ഉദ്യോഗസ്ഥരാണ് ഇതിനു പിന്നില്ലെന്നും സിപിഎം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത സർക്കാരുനുണ്ട്.
അക്കാര്യത്തിൽ സർക്കാർ നിലപാടു ശരിയായിരുന്നൂവെന്നും എന്നാൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതു ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുത്തിയെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട പാർട്ടി മേഖലാ യോഗത്തിലെ റിപ്പോർട്ടിംഗിലാണു ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നു സിപിഎം വ്യക്തമാക്കുന്നത്.