ടി.എസ് സതീഷ് കുമാർ
ശബരിമല: ശബരിമല ദേവപ്രശ്നം മേയ് 17ന്. ശബരിമലയിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ദിവസം ആന വിരണ്ടോടുകയും തിടന്പ് നിലത്തു വീഴുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവ പ്രശ്നം നടത്താൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് എ. പത്മകുമാർ ഇന്നു രാവിലെ രാഷ്ട്രദീപികയോടു പറഞ്ഞു.
പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പത്മനാഭശർമയുടെ നേതൃത്വത്തിലുള്ള പ്രമുഖരാണ് ദേവ പ്രശ്നത്തിനു കാർമികത്വം വഹിക്കുന്നത്. ദേവ പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് യാതൊരു മുൻ വിധികളുമില്ലെന്നും ദേവ പ്രശ്നത്തിൽ കാണുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങൾക്ക് യാതൊരു വിഘ്നവും വരുത്തുകയില്ല. ഹരിവരാസനവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നൂറു വർഷത്തിലധികമായി ശബരിമലയിലെ ഹരിവരാസനത്തിന്റെ രീതി മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.