എ​ന്തു പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കു​ള്ള​ത്; ശ​ബ​രി​മ​ല സ​ന്നി​സാ​ധ​ന​ത്ത് ദി​ലീ​പി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യ​ത് ഗൗ​ര​വ​ത​ര​മെ​ന്ന് കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ ന​ട​ന്‍ ദി​ലീ​പി​നും സം​ഘ​ത്തി​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​യ​തു ഗൗ​ര​വ​ത​ര​മെ​ന്ന് ഹൈ​ക്കോ​ട​തി.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് മ​റ്റു ഭ​ക്ത​ര്‍​ക്ക് ത​ട​സം നേ​രി​ട്ടു​വെ​ന്ന് മ​ന​സി​ലാ​യെ​ന്നു പ​റ​ഞ്ഞ കോ​ട​തി, എ​ന്തു പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് ഇ​ത്ത​രം ആ​ളു​ക​ള്‍​ക്കു​ള്ള​തെ​ന്നും ചോ​ദി​ച്ചു.

ന​ട​ന്‍ ദി​ലീ​പ്, സു​ഹൃ​ത്ത് ശ​ര​ത്, ഡ്രൈ​വ​ര്‍ അ​പ്പു​ണ്ണി എ​ന്നി​വ​ർ​ക്കു സ​ന്നി​ധാ​ന​ത്ത് വ​ഴി​വി​ട്ട സ​ഹാ​യം ന​ല്‍​കി​യെ​ന്നാ​ണ് കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സോ​പാ​ന​ത്ത് എ​ന്തു മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ദ​ര്‍​ശ​ന​സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ദ​ര്‍​ശ​ന​ത്തി​നു​ള്ള ആ​ദ്യ​നി​ര​യി​ല്‍ എ​ന്തു മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ളു​ക​ളെ ക​യ​റ്റി​വി​ടു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​നും ദേ​വ​സ്വം ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി.

Related posts

Leave a Comment