ശബരിമല: ശബരിമലയില്‍ അത്യാസന്ന നിലയിലാകുന്ന ഭക്തന്മാരെ ആശുപത്രിയിലും പമ്പയിലും എത്തിക്കുന്നതിന് ഉപയോഗിക്കാനായി ഇപ്പോഴുള്ള ഡോളി സംവിധാനത്തില്‍ രൂപഭേദം വരുത്തുന്നത് പരിഗണനയിലാണെന്ന് ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ജി സുരേഷ്ബാബു പറഞ്ഞു. നിലവിലെ ഡോളിയില്‍ അത്യാവശ്യംവേണ്ട ഔഷധങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടര്‍, വെന്റിലേറ്റര്‍ തുടങ്ങിയവ ഘടിപ്പിക്കുന്ന സ്ഥിരം സംവിധാനമാണ് പരിഗണിക്കുന്നത്. മാറ്റം വരുത്തിയ ഡോളിസംവിധാനം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ തയാറാക്കും.
ശബരിമല ഡോളി രൂപഭേദം പരിഗണനയില്‍
