തിരുവനന്തപുരം: സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങൾ ചട്ടലംഘനമായി കണക്കാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണായുധം ആക്കരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ വ്യക്തമാക്കി.
ദൈവം, മതങ്ങള്‍, ജാതി എന്നിവയെ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷണർ അറിയിച്ചു. ചൊവ്വാഴ്ച രാഷ്ട്രീയ പാർട്ടികളുമായി നടത്തുന്ന ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.