എരുമേലി: മറ്റ് ജില്ലകളില്‍ കറന്‍സി പ്രതിസന്ധിക്ക് ആശ്വാസമായി ജില്ലാ ഭരണകൂടം മൊബൈല്‍ ബാങ്കിംഗ് സേവനം ഏര്‍പ്പെടു ത്തിയപ്പോള്‍ ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി പോലും കോട്ടയം ജില്ലയിലും എരുമേലിയിലും ഒരു നടപടിയുമുണ്ടായില്ലെന്ന് ആക്ഷേപം. കേന്ദ്രഭരണമുണ്ടായിട്ടും അയ്യപ്പഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബിജെപിയും ഇടപെട്ടില്ലെന്ന് പരാതി. എരുമേലിയിലെ എടിഎമ്മുകള്‍ മിക്ക ദിവസങ്ങളിലും കാലിയാ യിരുന്നു.
ഇപ്പോള്‍ മകരവിളക്കുത്സവകാലത്തിന് വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണ് തീര്‍ഥാടന കാലമാരംഭിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ മണ്ഡലകാലത്തിന് ശേഷം മകരവിളക്ക് ഉത്സവ ക്രമീകരണങ്ങള്‍ക്കായി യോഗം ചേരുമായിരുന്നു. ഇത്തവണ അതുണ്ടായില്ല. ഈ യോഗങ്ങളിലാണ് അവലോകനം നടത്തി പാളിച്ചകള്‍ പരിഹരിക്കാറുള്ളത്. ക്രമീകരണ ങ്ങള്‍ക്ക് വകുപ്പുകള്‍ തമ്മില്‍ സഹകരണവും ഏകോപനവുമില്ലെന്ന് പരാതികളുണ്ട്. തിരക്കേറുന്ന മകരവിളക്ക് സീസണില്‍ ഓരോ വകുപ്പുമൊരുക്കുന്ന ക്രമീകരണങ്ങളെ ന്തൊക്കെയാണന്ന് വിലയിരുത്തുകയോ അവലോകനം ചെയ്യുകയോ ചെയ്തിട്ടില്ല. ദുരന്ത നിവാരണ സമിതിയുടെ പ്രവര്‍ത്തനം രൂപീകരിച്ചിട്ടില്ല. അടിയന്തര ഘട്ടത്തില്‍ ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് നിശ്ചയിച്ചിട്ടില്ല. ഏകോപനത്തിന് എക്സി ക്യൂട്ടീവ് മജിസ്ട്രേട്ടിനെ മുന്‍ കാലങ്ങളില്‍ ചുമതലപ്പെടുത്തിയിരുന്നത് ഇത്തവണ നടപ്പിലാ ക്കിയിട്ടില്ല.
ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടവും ഇടപെടലുകളും കുറവായതാണ് ഒരുക്കങ്ങളില്‍ വീഴ്ചകള്‍ സൃഷ്ടിച്ചതെന്ന് ആരോപണങ്ങളുണ്ട്. എരുമേലിയില്‍ ഇത്തവണ കളക്ടറുടെ സന്ദര്‍ശനം ആദ്യത്തെ അവലോകന യോഗത്തില്‍ മാത്രമായൊതുങ്ങി. കളക്ടര്‍ ഉത്തരവിടുകയും ഫണ്ടും നല്‍കിയിട്ടും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കുണ്ടും കുഴികളും നികത്തി ടാര്‍ ചെയ്യാനായില്ല. അയ്യപ്പഭക്തര്‍ പേട്ടതുള്ളലിന് ശേഷം കുളിക്കുന്ന വലിയതോട് ഗുരുതരമായ മലിനീകരണം നേരിടുകയാണ്. ആഴ്ചകളായി തുറന്ന് വിടാതെ കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ് ഭക്തര്‍ കുളിക്കുന്നത്. കക്കൂസ് മാലിന്യം തോട്ടിലൊ ഴുക്കുന്നതിനെതിരേ നാട്ടുകാര്‍ പരാതിയുമായി കളക്ടറെ സമീപിച്ചിരുന്നു. ടൗണില്‍ നിന്ന് ദിവസവും നീക്കുന്ന ടണ്‍ കണക്കിന് മാലിന്യങ്ങള്‍ സംസ്കരിക്കാനാകാതെ മല പോലെ പ്ലാന്റില്‍ നിറഞ്ഞിരിക്കുകയാണ്. ജല അഥോറിറ്റിയുടെ വെള്ളവിതരണം ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു. ഈ പ്രതിസന്ധി കള്‍ക്കിടയിലാണ് മകരവിളക്ക് തീര്‍ഥാടനകാലം.