തീര്‍ഥാടകത്തിരക്ക്: പുതിയ ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്ന് പോലീസ്

sabarimalaശബരിമല: ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് മടങ്ങുന്ന തീര്‍ഥാടക തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ഫ്‌ളൈഓവര്‍ നിര്‍മിക്കണമെന്ന് പോലീസ് നിര്‍ദേശം.പതിനെട്ടാംപടിക്ക് തെക്കുവശത്തെ പ്രസാദ വിതരണ കൗണ്ടറിന് സമീപത്തുനിന്നും ആരംഭിച്ച് കൊപ്രാപ്പുരയ്ക്ക് സമീപത്തുകൂടി നടപ്പന്തലിന് സമാന്തരമായി കടന്നുപോകുന്ന ഫ്‌ളൈഓവറിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പാതയ്ക്കാണ് നിര്‍ദേശം.

ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി.ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തും വടക്കേനടയിലും എത്തുന്നവര്‍ പതിനെട്ടാംപടിക്ക് സമീപത്തെ അടിപ്പാത വഴിയാണ് പ്രസാദം വാങ്ങാന്‍ പോകുന്നത്.

പ്രസാദം വാങ്ങി വീണ്ടും ഇതുവഴി വാവര് നടയ്ക്കു സമീപത്തെ ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂമിന് സമീപത്തുനിന്നും ആരംഭിക്കുന്ന ഫ്‌ളൈഓവറിലൂടെയാണ് പമ്പയിലേക്ക് മടങ്ങുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതോടെ അപ്പം അരവണ കൗണ്ടറില്‍നിന്നും നേരിട്ട് പഴയ ഫ്‌ളൈഓവറിലേക്ക്പ്രവേശിക്കാനാകും.

Related posts