തിരുവനന്തപുരം: 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അനുമതിയില്ല. പുതുക്കിയ വെർച്വൽ ക്യൂ ബുക്കിംഗ് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്.
ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ, യുവതികൾക്കു ശബരിമലയിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനെതിരേ വൻ പ്രതിഷേധം ഉയരുകയും ചെയ്തു.
പിന്നീട് ആദ്യമായാണ് 50 വയസിനു താഴെയുള്ള സ്ത്രീകൾക്ക് ദർശനം അനുവദിക്കില്ലെന്ന് ഔദ്യോഗികമായി പറയുന്നത്.ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർധിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച വൈകിട്ടാണ് വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിയത്.
ദർശനത്തിന് ബുക്ക് ചെയ്യാനുള്ള നിർദേശത്തിലാണ് നിലപാട് മാറ്റം വ്യക്തമാക്കുന്നത്.