അയ്യപ്പ ദര്‍ശനത്തിനായി മലകയറിയെത്തിയ ബിന്ദുവിനും കനക ദുര്‍ഗയ്ക്കും പൂര്‍ണ സുരക്ഷയൊരുക്കി സംസ്ഥാന പോലീസ്. അപ്പാച്ചിമേട്ടില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ മാറ്റി. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ മാറ്റിയത്.
ഒരു തരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. വനിതാ പോലീസുകാരടക്കം 100ലേറെ പോലീസ് ഉദ്യോഗസ്ഥരാണ് യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നത്.