പമ്പാ സംഗമം ജനുവരി എട്ടിന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

governersadhasivamശബരിമല: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന പമ്പാ സംഗമം ജനുവരി എട്ടിന് സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും മന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിക്കും. 30 രാജ്യങ്ങളിലെ പ്രതിനിധികള്‍ കഴിഞ്ഞ വര്‍ഷത്തെ പമ്പാ സംഗമത്തില്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിശ്വ അയ്യപ്പ സമ്മേളനം മധ്യകേരളത്തില്‍ ഫെബ്രുവരി മാസം നടത്തും. മകരവിളക്ക് ദിവസം പൊതു അവധി നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

Related posts