തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞ പ്രതിഷേധക്കാർക്കെതിരേ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വ്രതം പാലിച്ച് സന്നിധാനത്ത് എത്തിയ യുവതികളെ തടഞ്ഞത് ഗുണ്ടായിസമാണെന്ന് മന്ത്രി പറഞ്ഞു.
യുവതികളെ തടഞ്ഞ നടപടി പ്രാകൃതമാണ്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ പ്രകോപനം സൃഷ്ടിക്കരുതെന്നാണ് സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനമെന്നും മന്ത്രി പറഞ്ഞു.