കൊച്ചി: ശബരിമല ഹലാൽ ശർക്കര വിവാദത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി.
ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം ഉള്ളതാണോയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ട് ശബരിമല കർമ്മ സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാർ ആണ് ഹർജി നൽകിയത്.
മറ്റ് മതസ്ഥരുടെ മുദ്രവച്ച ആഹാരസാധനങ്ങൾ ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹര്‍ജിയിലെ വാദം.