ശബരിമലയിൽ അബ്രാഹ്മണരെ മേൽശാന്തിയാക്കണം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു; കോട്ടയം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് നടപടി

കൊച്ചി: ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകൻ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേൽശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

വിഷയത്തിൽ വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹർജിയിൽ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി തള്ളി. ഈ വർഷത്തെ മേൽശാന്തി നിയമനം കഴിഞ്ഞുവെന്നാണ് ഹർജിയിൽ സർക്കാർ കോടതിയെ ബോധിപ്പിച്ചത്.

Related posts