വേ​ലാ​യി സ്വാ​മി​യു​ടെ പ്യാ​ർ; അ​യ്യ​പ്പ​നു കാ​ണി​ക്ക​യാ​യി ജ​മ്നാ​പ്യാ​രി

പത്തനംതിട്ട: മ​ണ്ഡ​ല കാ​ല​ത്തി​ൽ ശ​ര​ണ മ​ന്ത്ര​ങ്ങ​ളാ​ൽ സ​ന്നി​ധാ​നം മു​ഖ​രി​ത​മാ​കു​മ്പോ​ൾ അ​യ്യ​നെ കാ​ണാ​ൻ ഭ​ക്ത ജ​ന​ങ്ങ​ളു​ടെ തി​ര​ക്കാ​ണ്. അ​യ്യ​നു നേ​ദി​ക്കാ​ൻ വ​ഴി​പാ​ടു​ക​ളു​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​യ്യ​പ്പ ഭ​ക്ത​ർ​മാ​ർ എ​ത്തു​ന്ന​ത്.

വ്യ​ത്യ​സ്ത​മാ​യ കാ​ണി​ക്ക അ​ർ​പ്പി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി വേ​ലാ​യി സ്വാ​മി​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​യ്യ​പ്പ​ന് കാ​ണി​ക്ക​യാ​യി ജ​മ്നാ​പ്യാ​രി വ​ർ​ഗ്ഗ​ത്തി​ൽ​പ്പെ​ട്ട ആ​ടി​നെ​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ടി​നെ കെ​ട്ടി വേ​ലാ​യി സ്വാ​മി അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നാ​യി പോ​യ​പ്പോ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ടി​നെ നോ​ക്കി​യ​ത്.

ഗോ ​ശാ​ല​യി​ൽ നി​ന്ന് ചു​മ​ത​ല​ക്കാ​രെ​ത്തി വേ​ലാ​യി സ്വാ​മി അ​യ്യ​പ്പ​ന് കാ​ണി​ക്ക​യാ​യി സ​മ​ർ​പ്പി​ച്ച ആ​ടി​നെ കൂ​ട്ടി​കൊ​ണ്ട് പോ​യി. എ​ല്ലാ​വ​രോ​ടും ന​ന്നാ​യി ഇ​ണ​ങ്ങു​ന്ന പ്ര​കൃ​ത​ക്കാ​രി ജ​മ്നാ​പ്യാ​രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം.

Related posts

Leave a Comment