തിരുവനന്തപുരം: നവംബർ 15-ന് ആരംഭിക്കുന്ന ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 18 നും 60 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കൂടാതെ രണ്ട് ഡോസ് കോവിഡ് 19 വാക്സിനേഷൻ എടുത്തവരായിരിക്കണം.
അപേക്ഷ സമർപ്പിക്കുന്നവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ വെള്ളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാന്പ് ഒട്ടിച്ച് തയാറാക്കിയ അപേക്ഷകൾ
ഈ മാസം 30ന് വൈകുന്നേരം അഞ്ചിനു മുന്പ് ചീഫ് എൻജിനിയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും ഹാജരാക്കണം.
വിശദവിവരങ്ങൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.