പടന്ന: ശബരിമല വിഷയത്തിൽ നിയമസഭ വിളിച്ചു ചേർത്ത് നിയമ നിർമാണം നടത്താതെ ഒളിച്ചു കളിച്ച സിപിഎം ജനകീയ കോടതിയിൽ തിരിച്ചടി നേരിടുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. വലിയപറമ്പ് പടന്നക്കടപ്പുറത്ത് എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിക്കായി നിർമിച്ച ടി.വി. അപ്പു സ്മാരക കോൺഗ്രസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു.
ഹക്കീം കുന്നിൽ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.വി.ഗംഗാധരൻ, കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, കെ.പി. പ്രകാശൻ, പി.കുഞ്ഞിക്കണ്ണൻ, ഒ.കെ. വിജയൻ, കെ.എം.സി. താജുദ്ദീൻ, പി.മുസ്തഫ, യു.എം. അബ്ദുൾ ലത്തീഫ്, പി.പി. ശാരദ, സുമാ കണ്ണൻ, കെ. സിന്ധു, എം.വി. സരോജിനി, കെ.എം. സുരാഗ്, പി.വി. കാർത്ത്യായനി, കെ.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.