കാഞ്ഞാണി:പൊലീസിനെയോ പട്ടാളത്തേയോ ഉപയോഗിച്ച് ശബരിമലയിൽ സ്ത്രികളെ പ്രവേശിപ്പിക്കാനുള്ള സർക്കാറിന്റെ നടപടി വ്യാമോഹം മാത്രമാണെന്നും ഇതിനെ എന്തു വില കൊടുത്തും വിശ്വാസി സമൂഹം തടയുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ .
കാഞ്ഞാണിയിൽ മണലൂർ നിയോജക മണ്ഡലം നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശബരി മല വിഷയം ആയുധമാക്കിയാണ് 1957 ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇനി ഒരിക്കലും തിരിച്ചു വരാത്ത അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ പറഞ്ഞു.
വിവിധ പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്ന വരെ കെ.സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു. യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറന്പിൽ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ട്രഷറർ ഇ.വി.കൃഷ്ണൻ നന്പൂതിരി ,ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സർജു തൊയക്കാവ്,ഷൈജൻ നന്പിയത്ത്, എ.ആർ.അയ്യപ്പൻ, മോഹനൻ കളപുരയ്ക്കൽ, ഉണ്ണികൃഷ്ണൻ മാടന്പത്ത്, മനോജ് മാനിന, ജബ്ബാർ വെങ്കിടങ്ങ് എന്നിവർ പ്രസംഗിച്ചു.