എരുമേലി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് ഒരു അവ്യക്തതയുമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ സ്വന്തമായ നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എം. പത്മകുമാർ പറഞ്ഞു. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തതിനുശേഷം മാത്രമേ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.