ഈ വർഷത്തേത് വെല്ലുവിളികൾ നിറഞ്ഞ ശബരിമല തീർഥാടന കാലമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ സർക്കാരിന് സാധിച്ചു. ശബരിമലയെ കലാപഭൂമിയാക്കാനായിരുന്നു ചിലരുടെ ലക്ഷ്യമെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ രാഷ്ട്രീയം കളിച്ചു. എന്നാൽ ഇക്കാര്യങ്ങൾ കേവലം രാഷ്ട്രീയ താത്പര്യമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. കുറച്ചു ദിവസം വർഗീയ ഭ്രാന്തന്മാർക്ക് ജനങ്ങളെ കബളിപ്പിക്കാൻ സാധിച്ചെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
നടവരവ് കുറഞ്ഞാൽ അത് വരും വർഷങ്ങളിൽ ഭക്തർ തന്നെ നികത്തും. ശബരിമലയിലെ എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.