തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയില്‍ യാതൊരു അവ്യക്തതയുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരില വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു തന്നെയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയുടെ പേരിൽ പ്രധാനമന്ത്രിയും ബിജെപിയും വിശ്വാസികളെ വഞ്ചിച്ചു. ഇതാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി വിശദമാക്കി. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അവ്യക്തതയുണ്ടാവേണ്ട കാര്യമില്ല. സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരും എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.