കണ്ണൂർ: തൃപ്തി ദേശായിയുടെ ശബരിമലയിലേക്കുള്ള വരവിനു പിന്നിൽ കൃത്യമായ തിരക്കഥയും അജണ്ടയും ഗൂഢാലോചനയും ഉണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘമെത്തിയത് ആർഎസ്എസിനും ബിജെപിക്കും സ്വാധീനമുള്ള പൂനെയിൽ നിന്നാണ്. ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നത്. തീർഥാടനം അലങ്കോലമാക്കാൻ ബോധപൂർവം ശ്രമം ഇതിനു പിന്നിലുണ്ട്. ക്രമസമാധാനപ്രശ്നം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തൃപ്തിയുടെ വരവിൽ ഗൂഢാലോചന; ഒരു ചാനലിനെ മാത്രം അറിയിച്ചാണ് തൃപ്തി വന്നതെന്ന ആരോപണമുന്നയിച്ച് ദേവസ്വം മന്ത്രി
