ശബരിമല: ശബരിമലയില്‍ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ 25-ാം ദിവസം പിന്നിട്ടപ്പോള്‍ വരുമാന ത്തില്‍ 13 കോടി രൂപയുടെ വര്‍ധ നയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്തിന് വരവ് 72,98,27,134 രൂപയായിരുന്നത് ഈ വര്‍ഷം 85,96,66,932 കോടി രൂപയായി വര്‍ധിച്ചു.അഭിഷേകം 84,79,573 രൂപ, അപ്പം 7,31,80,365 രൂപ, അരവണ 37,71,85,410 രൂപ, ശര്‍ക്കര പായസം 28,64,560 രൂപ, അര്‍ച്ചന 6,34,420 രൂപ, അന്നദാന സംഭാവന 44,87,346 രൂപ എന്നിങ്ങനെയാണ് പത്തു വരെ വിവിധയിനങ്ങളിലായുള്ള
വരുമാനം.