കോട്ടയം: ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.എം.മാണി എംഎൽഎ ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രിംകോടതിൽ റിവ്യൂ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം നേതൃത്വത്തിൽ തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടത്തിയ സർവമത പ്രാർഥനാ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാർട്ടി ചെയർമാൻ കെ.എം മാണി.
വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.എഫ് തോമസ് എംഎൽഎ, ജോസ് കെ.മാണി എംപി, ജോയി ഏബ്രഹാം , മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ പ്രസംഗിച്ചു.
തോമസ് ചാഴിക്കാടൻ, അറക്കൽ ബാലകൃഷ്ണപിള്ള, വഴുതാനത്ത് ബാലചന്ദ്രൻ, കുളത്തൂർ കുഞ്ഞ് കൃഷ്ണപിള്ള, പ്രിൻസ് ലൂക്കോസ്, മുഹമ്മദ് ഇഖ്ബാൽ, ജോബ് മൈക്കിൾ, സണ്ണി തെക്കേടം, ഇ.ജെ അഗസ്തി, വിജി എം.തോമസ് തുടങ്ങിയവർ പ്രാർഥന പരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഹോട്ടൽ ഓർക്കിഡ് റസിഡൻസിയിൽ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കും.