പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുനപ്രതിഷ്ഠ നടത്തിയ സ്വർണ കൊടിമരത്തിനു കേടുവരുത്തിയ സംഭവം അട്ടിമറിയല്ലെന്നു പോലീസ്. വിശ്വാസികൾ ആചാരത്തിന്റെ ഭാഗമായി ദ്രാവകം ഒഴിച്ചതാണെന്നും സംഭവം അട്ടിമറിയല്ലെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിശ്വാസത്തിന്റെ ഭാഗമായാണ് നവധാന്യത്തോടൊപ്പം ദ്രാവകമൊഴിച്ചതെന്നു പിടിയിലായ ആന്ധ്രാ സ്വദേശികൾ പോലീസിൽ മൊഴിനൽകിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ആന്ധ്രാ സ്വദേശികൾക്കെതിരെ പോലീസ് കേസെടുത്തു. ജാമൃമില്ലാ വകുപ്പുകൾ ചേർത്താണ് കേസ് ഏടുത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുക, വിശ്വാസം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് പോലീസ് അഞ്ച് ആന്ധ്രാ സ്വദേശികളെ കസ്റ്റഡിയിൽ എടുത്തത്. പന്പ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് ഇവരെ പിടികൂടിയത്.