കുമളി-പമ്പ സെക്ടറില്‍ സമാന്തര സര്‍വീസ് ; കെഎസ്ആര്‍ടിസി വരുമാനത്തില്‍ വന്‍ ഇടിവ്

ksrtc-sabarimalaപമ്പ: കുമളി – പമ്പ റൂട്ടില്‍ ജീപ്പുകള്‍, സുമോ, മറ്റു വാഹനങ്ങള്‍ തീര്‍ഥാടകരെ കയറ്റി സമാന്തര സര്‍വീസ് നടത്തുന്നതിനാല്‍ കെഎസ്ആര്‍ടിസിയുടെ പമ്പ ഡിപ്പോയില്‍ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായി.  ശമ്പള പ്രതിസന്ധിമൂലം നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിക്കു പമ്പ ഡിപ്പോയിലെ  വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപരിധിവരെ സഹായകരമായിരുന്നു.  കെഎസ്ആര്‍ടിസിയിലെ 15 ബസുകളാണ് പമ്പ-കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.  200 രൂപയാണ് സമാന്തര സര്‍വീസുകളിലെ ചാര്‍ജ്.

പമ്പയില്‍ ഡ്യൂട്ടി ചെയ്യുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സമാന്തര സര്‍വീസ് നടത്തുന്നതെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി.മോട്ടോര്‍ വാഹനവകുപ്പിലെ കോട്ടയം, ഇടുക്കി സ്ഥലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സമാന്തര സര്‍വീസിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Related posts