പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ശബരിമല മകരവിളക്ക് തീർഥാടന ദിവസങ്ങളിൽ കെഎസ്ആർടിസി യുടെ 590 ബസുകൾ സർവീസ് നടത്തും.
ജനുവരി 14
നും തൊട്ടു മുമ്പുള്ള ദിവസങ്ങളിലും മകരവിളക്ക് കഴിഞ്ഞുള്ള നിശ്ചിത ദിവസങ്ങളിലുമായിരിക്കും ഈ സർവീസുകൾ . നിലവിലുള്ള സർവീസുകൾക്ക് പുറമേയാണ് 590 ബസുകൾ കൂടി സർവീസിന് സജ്ജമാക്കുന്നത്.
5ന് മുമ്പ് ബസുകൾ തയാറാക്കി ബോണറ്റ് നമ്പർ മെക്കാനിക്കൽ എഞ്ചിനീയർക്ക് നല്കണമെന്ന് ഡി സി പി മേധാവികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
നിലവിൽ 200 ബസുകളാണ് സർവീസ് നടത്താൻ പമ്പയിലുള്ളത്. പമ്പയിലെത്തുന്ന ബസുകൾ കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ സ്ഥലങ്ങളിലേക്കായിരിക്കു സർവീസ് നടത്തുന്നത്.
തീർത്ഥാടകരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തവണത്തെ മണ്ഡലവിളക്ക് ഉത്സവ കാലം കെ എസ് ആർ ടി സി യ്ക്ക് നല്ല കാലമായിരുന്നു. ഒരു കോടിയിലധികം രൂപ വരുമാനമുണ്ടാക്കിയ ദിവസവുമുണ്ടായിരുന്നു.
മകരവിളക്ക് കാലത്തേയ്ക്ക് ഓരോ ഡി സി പി ( ജില്ലാ കോമൺ പൂൾ) അയയ്ക്കേണ്ട ബസുകൾ . തിരുവനന്തപുരം -105, കൊല്ലം -75, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി -50 വീതം, കോട്ടയം -90, എറണാകുളം -65, തൃശൂർ-40, മലപ്പുറം-10, പാലക്കാട്, കോഴിക്കോട് -15 വീതം, വയനാട് – 10 , കണ്ണൂർ – കാസർഗോഡ്- 15.
നിലവിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക്സർവീസ് നടത്തി കൊണ്ടിരിക്കുന്ന ബസുകളാണ് പമ്പയിലേയ്ക്ക് അയയ്ക്കുന്നത്. 590 ബസുകൾ നിരത്തിൽ നിന്നും മാറുമ്പോൾ ഈ ദിവസങ്ങളിൽ മധ്യ- തെക്കൻ കേരളത്തിൽ യാത്രാ ക്ലേശം രൂക്ഷമാകാനിടയുണ്ട്.