പത്തനംതിട്ട: ശബരിമലയിലെ തിരക്കിൽ വലഞ്ഞ് ഭക്തർ. നിലക്കലിലെ നിലക്കാത്ത തിരക്ക് മൂലം പലരും മല ചവിട്ടാതെ മടങ്ങി. കുട്ടികളെയും കൊണ്ട് മല ചവിട്ടുന്നവർ അതീവ ജാഗ്രത പാലിക്കണം. കുട്ടികൾ കൂട്ടം തെറ്റി പോകാൻ സാധ്യത ഏറെയാണ്.
ഇപ്പോളിതാ ശബരിമലയിൽ നിന്നും കൂട്ടം തെറ്റിയ കുഞ്ഞയ്യപ്പൻ എല്ലാവരെയും നൊന്പരപ്പെടുത്തുന്നു.
നിലയ്ക്കലിലെ തിരക്കില്‍ കൂട്ടം തെറ്റിയ കുഞ്ഞ് അച്ഛനെ തിരയുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
അച്ഛനെ കാണുന്നില്ലെന്നും കൂട്ടം തെറ്റിപ്പോയെന്നും പോലീസിനോട് കരഞ്ഞു കൊണ്ട് കൈകൂപ്പി പറയുന്ന കുഞ്ഞയ്യപ്പന്റെ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. ഒടുവിൽ അച്ഛനെ കണ്ടപ്പോൾ നന്ദിയോടെ കൈവീശി കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.