തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന കണക്കിന്റെ വിവരങ്ങൾ സർക്കാരിന് മാത്രമേ അറിയൂ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സർക്കാർ സുപ്രീംകോടതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ബോർഡിന് ഇത് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. സ്ത്രീകൾ കയറുന്നുണ്ടോ എന്ന് പരിശോധിക്കാൻ ദേവസ്വം ബോർഡിന് സംവിധാനങ്ങളൊന്നുമില്ലെന്നും പത്മകുമാർ വ്യക്തമാക്കി.