ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ തന്നെ തടഞ്ഞുവെന്ന പേരിൽ ലളിത നൽകിയ പരാതിയിൽ 200 പേർക്കെതിരെ കേസെടുത്തു. ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട് ഇന്നുരാവിലെയാണ് ലളിതയും കുടുംബാംഗങ്ങളും ദർശനത്തിനെത്തിയത്. എന്നാൽ ഇവർക്ക് 50 വയസിൽ താഴെയാണെന്ന പേരിലാണ് സന്നിധാനം നടപ്പന്തലിൽ പ്രതിഷേധം ഉണ്ടായത്. ഇതിനിടെ ലളിതയ്ക്കുനേരെ ഉന്തുംതള്ളുമുണ്ടായി. ദേഹാ്സ്വാസ്ഥ്യമുണ്ടാകുകയും ചെയ്തു.
ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട് ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം; 200 പേർക്കെതിരേ കേസ്
