തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖ വിതരണം ചെയ്തതിനെതിരേ ഇടതുമുന്നണി പരാതി നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ഇടതുമുന്നണിയെക്കുറിച്ച് വോട്ടർമാർക്കിടയിൽ അവമതിപ്പും തെറ്റിദ്ധാരണയും പരത്തുന്നതാണു ലഘുലേഖയെന്നും ഇതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെന്നും ഇടതുമുന്നണി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ പറഞ്ഞു.
ശബരിമല അയ്യപ്പന്റെ ചിത്രം ഉൾപ്പെടുത്തി തയാറാക്കിയ ലഘുലേഖ ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ വസ്തുതാ വിരുദ്ധമായി ചിത്രീകരിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.