ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സര്‍ക്കാര്‍ നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യോഗം തുടങ്ങിയപ്പോള്‍ നടത്തിയ ആമുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യവും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എന്നാല്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയും യോഗത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമലയില്‍ സ്ത്രീകള്‍ എത്തുന്പോള്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ശ്രീധരന്‍പിള്ള യോഗത്തില്‍ വ്യക്തമാക്കി. നിയമമന്ത്രി എ.കെ. ബാലന് യോഗത്തില്‍ പങ്കെടുത്തതുമില്ല.