കെ.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട​ല്ല പാ​ർ​ട്ടി​യു​ടേ​ത്; ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന സ്ത്രീ​ക​ളെ ത​ട​യി​ല്ലെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

സ്വ​ന്തം ​ലേ​ഖ​ക​ൻ
തൃ​ശൂ​ർ: ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രു​ന്ന യു​വ​തി​ക​ളെ ത​ട​യി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​ർ​ട്ടി അ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ അ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് പാ​ർ​ട്ടി തീ​രു​മാ​ന​മ​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ഡി​സി​സി ഓ​ഫീ​സി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ളെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​ന​മ​നു​സ​രി​ച്ചു ത​ന്നെ​യാ​ണ്. അ​തി​ൽ പ​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​വ​രു​ന്ന ദി​ശ എ​ന്ന പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു​പോ​കു​ന്ന​തി​നാ​ലാ​ണ് താ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞ​പ്പോ​ൾ, അ​ങ്ങ​നെ​യ​ല്ല കൊ​ടി​ക്കു​ന്നേ​ൽ സു​രേ​ഷും നാ​ള​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

പ​ല യു​വ​തി​ക​ളും ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​രാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​പ്പോ​ൾ, യു​വ​തി​ക​ൾ പ​ര​മാ​വ​ധി ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ര​രു​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ​റ​യാ​നു​ള്ള​ത്. പാ​ർ​ട്ടി വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ർ​ത്തി​ച്ചു.

ശ​ബ​രി​മ​ല​യെ ക​ലാ​പ ഭൂ​മി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ൽ നി​ഗൂ​ഢ​മാ​യ അ​ജ​ണ്ട​യു​ണ്ട്. സ​ർ​ക്കാ​ർ റി​വ്യൂ ഹ​ർ​ജി പോ​കാ​ത്ത​ത് ത​ന്നെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. സി​പി​എ​മ്മി​നെ പോ​ലെ ജാ​തി​മ​ത പ്രീ​ണ​നം ന​ട​ത്തു​ന്ന വേ​റെ പാ​ർ​ട്ടി​യി​ല്ല. ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും മു​ല്ല​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി. അ​യോ​ധ്യ​യാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മം.

ഇ​തും കേ​ര​ള​ത്തി​ൽ ന​ട​ക്കി​ല്ല. ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി​ക്ക് സാ​ധി​ക്കു​മാ​യി​രു​ന്നു​വ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ൽ​കു​ന്ന റി​വ്യൂ പെ​റ്റീ​ഷ​ന് കോ​ണ്‍​ഗ്ര​സ് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കും.

പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​രാ​യ ക​പി​ൽ സി​ബ​ലി​നെ​യും, മ​നു അ​ഭി​ഷേ​കി​നെ​യും പാ​ർ​ട്ടി നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് ബ​ന്ധ​പ്പെ​ടു​ത്തി കൊ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി പി.​സി.​ചാ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Related posts