ശബരിമല: യുവതി പ്രവേശത്തിനു പിന്നാലെ ശബരിമല നടയടച്ച തന്ത്രിയുടെ നടപടി തെറ്റാണെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു. ബോർഡിന്റെ അനുമതിയില്ലാതെയാണ് തന്ത്രി നട അടച്ചത്. തന്ത്രിക്കെതിരെ നടപടി എടുക്കാൻ ദേവസ്വം ബോർഡിന് അധികാരം ഉണ്ടെന്നും ദേവസ്വം കമ്മീഷണർ പറഞ്ഞു.
ആചാര ലംഘനം ഉണ്ടായാൽ തന്ത്രി ആദ്യം ബോർഡിനെയാണ് ഇക്കാര്യം അറിയിക്കേണ്ടത്. ബോർഡിന്റെ രേഖാമൂലമുള്ള അനുമതിയോടു കൂടി മാത്രമേ തന്ത്രിക്ക് നട അടയ്ക്കാനും ശുദ്ധിക്രിയകൾ നടത്താനും കഴിയുകയുള്ളു- എൻ. വാസു പറഞ്ഞു.