തിരുവനന്തപുരം: മേടമാസവിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഏപ്രില്‍ 10 ബുധനാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തുറക്കും.ക്ഷേത്രംതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും.
അന്നേദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല.രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.ഏപ്രില്‍ 11 ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും.തുടര്‍ന്ന് പതിവ് പൂജകള്‍ ഉണ്ടാകും.മേടം ഒന്നായ ഏപ്രില്‍ 15 ന് ആണ് വിഷു.
അന്നേദിവസം പുലര്‍ച്ചെ തന്നെ നട തുറന്ന് ഭക്തര്‍ക്കായി വിഷുക്കണിദര്‍ശനം ഒരുക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും.നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും.
ഏപ്രില്‍ 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും.മേടമാസവിഷു പൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തര്‍ അയ്യപ്പദര്‍ശനപുണ്യത്തിനായി എത്തിച്ചേരും.ഇടവ മാസ പൂജകള്‍ക്കായി മെയ്മാസം 14 ന് വൈകുന്നേരം 5 ന് ആണ് നട തുറക്കുക.