കഴിഞ്ഞ വർഷത്തെ കുറവ് നികത്തി ഭക്തർ; ശ​ബ​രി​മ​ലയിലെ ആ​ദ്യ​ദി​ന വ​രു​മാ​നം 3.32 കോ​ടി രൂ​പ


ശബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ൽ മ​​ണ്ഡ​​ല ഉ​​ത്സ​​വ​​ത്തി​​നു ന​​ട​​തു​​റ​​ന്ന ആ​​ദ്യ​​ദി​​ന​​ത്തി​​ലെ മൊ​​ത്ത​വ​​രു​​മാ​​നം 3.32 കോ​​ടി രൂ​​പ. 2018 നെ ​​അ​​പേ​​ക്ഷി​​ച്ച് വി​​വി​​ധ ഇ​​ന​​ങ്ങ​​ളി​​ലാ​​ണ് ഈ ​​വ​​ർ​​ധ​​ന​​യെ​​ന്നു ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​ വാ​​സു അ​​റി​​യി​​ച്ചു.

മൊ​​ത്ത വ​​രു​​മാ​​ന​​ത്തി​​ൽ 1.28 കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്. ഇ​​ത് 50 ശ​​ത​​മാ​​ന​​ത്തി​​ൽ അ​​ധി​​ക​​മാ​​ണെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് പ​​റ​​ഞ്ഞു. ന​​ട​​വ​​ര​​വ് ആ​​ദ്യ​​ദി​​നം1,00,10,900 രൂ​​പ. 2018ൽ 75,88,950 ​​രൂ​​പ​​യും 2017ൽ 75,85,185 ​​രൂ​​പ​​യും ആ​യി​രു​ന്നു ന​​ട​​വ​​ര​​വ്. അ​​പ്പം വി​​ല്പ​​ന​​യി​​ലൂ​​ടെ 13,98,110 രൂ​​പ ല​​ഭി​​ച്ചു.

(2018​ൽ 5,82,715 ​രൂ​​പ, 2017ൽ 11,00,295 ​​രൂ​​പ). അ​​ര​​വ​​ണ വി​​ല്പ​​ന​​യി​​ലൂ​​ടെ ഈ ​​വ​​ർ​​ഷം ആ​​ദ്യ​​ദി​​നം 1,19,50,050 രൂ​​പ ല​​ഭി​​ച്ചു. (2018ൽ 72,45,070 ​​രൂ​​പ, 2017ൽ 1,26,21,280 ​​രൂ​​പ).

Related posts