തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലപാട് മാറ്റിയിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ശബരിമലയിൽ സ്ത്രീകൾ വരുന്നതിന് അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സമരം കാര്യമാക്കുന്നില്ല. ജനങ്ങൾ അയ്യപ്പനോടൊപ്പമാണെന്നും പത്മകുമാർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല ക്ഷേത്രത്തിന് അതിന്േറതായ പ്രത്യേകത ഉണ്ട്. ആചാരങ്ങളിൽ താൻ വീഴ്ച വരുത്തുകയൊ സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം ബോർഡിന്റെ സവ്തന്ത്ര അധികാരത്തെ കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സമരത്തെ രാഷ്ട്രീയ ആയുധമാക്കാൻ ബോർഡ് ആഗ്രഹിക്കുന്നില്ല. പ്രാഥമിക ആവശ്യ സൗകര്യം, വഴി സൗകര്യം എന്നിവ ബോർഡ് ഒരുക്കുമെന്നും പത്മകുമാർ പറഞ്ഞു.