തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുൻനിർത്തി സംസ്ഥാന സർക്കാരിനെ തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അത് വിലപ്പോവില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. സർക്കാരിന് ഇപ്പോൾ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയിൽ തകർന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഇല്ലാതാക്കാൻ പലവഴിക്ക് ശ്രമങ്ങൾ ഉണ്ടായെന്നു പറഞ്ഞ ജയരാജൻ സാലറി ചലഞ്ച് പരാജയമല്ലെന്നും കൂട്ടിച്ചേർത്തു.