സ​ത്രീ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​ത​ട​ഞ്ഞ് പ​ന്ത​ള​നാ​ട്; പ്രതിഷേധ യാത്രയിൽ പങ്കെടുത്തത് പതിനായിരങ്ങൾ

പ​ന്ത​ളം: ശ​ബ​രി​മ​ല സ​ത്രീ​പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി പ​ന്ത​ള​ത്ത് ന​ട​ന്ന നാ​മ​ജ​പ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത് 20,000ഓ​ളം പേ​ർ. ശ​ബ​രി​മ​ല​യു​ടെ മൂ​ല​സ്ഥാ​ന​മാ​യ പ​ന്ത​ള​ത്ത് ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധം ച​രി​ത്ര​മാ​യി.

എ​ല്ലാ വ​ർ​ഷ​വും മ​ക​ര​വി​ള​ക്കു​ത്സ​വ കാ​ല​ത്ത് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രാ ദി​ന​ത്തി​ലാ​ണ് വ​ലി​യ ഒ​രു ജ​ന​സ​ഞ്ച​യം പ​ന്ത​ള​ത്ത് ദൃ​ശ്യ​മാ​വു​ക. അ​ന്ന​ത്തേ​ക്കാ​ൾ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഇ​ന്ന​ലെ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ​യും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ മെ​ഡി​ക്ക​ൽ മി​ഷ​ൻ ക​വ​ല​യി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ശ​ര​ണം വി​ളി​ക​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഘോ​ഷ​യാ​ത്ര.

വ​ലി​യ ജ​ന​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എം ​സി റോ​ഡി​ലെ ഗ​താ​ഗ​തം തു​ന്പ​മ​ണ്‍ കു​ര​ന്പാ​ല വ​ഴി തി​രി​ച്ചു വി​ട്ടി​രു​ന്നു. റോ​ഡ് നി​റ​ഞ്ഞെ​ത്തി​യ ഘോ​ഷ​യാ​ത്ര കാ​ണാ​ൻ റോ​ഡി​നി​രു​വ​ശ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കാ​ത്തു നി​ന്നി​രു​ന്നു.

വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ വേ​ദി​യി​ൽ ഘോ​ഷ​യാ​ത്ര​യു​ടെ മു​ൻ​നി​ര​യെ​ത്തി​യ​പ്പോ​ഴും പി​ൻ​നി​ര മെ​ഡി​ക്ക​ൽ ക​വ​ല​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടി​രു​ന്നി​ല്ല. ഡി​വൈ​എ​സ്പി​മാ​രാ​യ ആ​ർ.​ജോ​സ്, എ​സ്.​അ​നി​ൽ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രു​ന്നു.

സു​പ്രീം കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്കാ​നി​ല്ലെ​ന്നും എ​ന്നാ​ൽ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ത​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും സ്വാ​മി​നി ജ്ഞാ​നാ​ഭി​നി​ഷ്ഠ പ​റ​ഞ്ഞു. അ​യ്യ​പ്പ​ധ​ർ​മ സം​ര​ക്ഷ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ള​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​രു​ന്ന​തി​നും മു​ന്പേ നി​ല​നി​ന്നി​രു​ന്ന ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ മാ​റ്റി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ന്ത​ളം കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം പ്ര​സി​ഡ​ൻ​റ് പി.​ജി.​ശ​ശി​കു​മാ​ര വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഇ​നി​യും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​നു​കൂ​ല വി​ധി ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ, മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ഭ​ട്ട​തി​രി​പ്പാ​ട്, രാ​ഹു​ൽ ഈ​ശ്വ​ർ, ച​ല​ച്ചി​ത്ര ന​ട​ൻ ദേ​വ​ൻ, ശി​ൽ​പ​നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ പ്ര​സം​ഗി​ച്ചു.

Related posts