ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പോലീസിനെതിരെ വ്യാജപ്രചരണങ്ങൾ തകൃതിയായി നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതൽ പ്രചരിച്ചത് അയ്യപ്പ വിഗ്രഹം കൈയിലേന്തി ഇരിക്കുന്ന ഭക്തന്റെ നെഞ്ചിൽ പോലീസ് ബൂട്ടിട്ട് ചവിട്ടുന്നതും കഴുത്തിൽ അരിവാൾ വയ്ക്കുന്നതുമായ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു.
വലിയ വിധത്തിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും ഈ ചിത്രം വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനുള്ള മറുപടി ഒരു ട്രോൾ മുഖേന നൽകുകയാണ് കേരള പോലീസ്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരു രംഗമാണ് അവർ ഇതിനായി തെരഞ്ഞെടുത്തത്. ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന ഈ ട്രോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
This is how #FakeNews is created.
A staged photo shoot of a man called Rajesh Kurup (രാജേഷ് കുറുപ്പ് ശ്രീകല്യാണി) by a photographer called Midhun Krishna Photography is now being circulated as police brutality on Ayyappa Devotees in Kerala. #SabarimalaProtests pic.twitter.com/Ebnv8onTs7— Bobins Abraham (@BobinsAbraham) November 3, 2018