കാ​ന​ന​പാ​ത​യി​ൽ വ​ഴി തെ​റ്റി​;  ആന്ധ്രയിൽനിന്ന് കാൽനടയായി എത്തിയ ‌അ​യ്യ​പ്പ​ഭ​ക്ത​ന് വീണു പ​രി​ക്ക് ; സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ

 

വ​ണ്ടി​പ്പെ​രി​യാ​ർ:  ക​ക്കി​ക്ക​വ​ല​യി​ൽനി​ന്നു സ​ത്രം കാ​ന​ന​പാ​ത വ​ഴി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു പോ​യ അ​യ്യ​പ്പ​ഭ​ക്ത​ന് പ​രി​ക്ക്. 

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽനി​ന്ന്  34 ദി​വ​സം മു​ന്പ് പു​റ​പ്പെ​ട്ട്  കാ​​ൽ​ന​ട​യാ​യി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി വ​ണ്ടി​പ്പെ​രി​യാ​ർ ക​ക്കി​ക്ക​വ​ല​യി​ൽനി​ന്നു സ​ത്രം കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ട അ​യ്യ​പ്പ​ഭ​ക്ത​രി​ൽ ഒ​രാ​ൾ​ക്കാ​ണ് ക​ല്ലി​ൽ ത​ട്ടി വീ​ണ് പ​രി​ക്കേ​റ്റ​ത്. ഹൈ​ദരാബാ​ദി​ൽ നി​ന്നെത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ അ​ക്ഷി​തി(15)നാ​ണ് പ​രി​ക്കേ​റ്റ​ത്. 

കാ​ന​ന​പാ​ത​യി​ൽ വ​ഴി തെ​റ്റി​യ​തി​നെത്തു​ട​ർ​ന്ന് ദു​ർ​ഘ​ട പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കവേ ക​ല്ലി​ൽ ത​ട്ടി വീ​ഴുകയായിരുന്നു. സ​ത്ര​ത്തി​ൽനി​ന്നു കാ​ന​ന പാ​ത​യി​ലേ​ക്ക് കൃ​ത്യ​മാ​യ സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കാ​ലി​ന് പ​രി​ക്കേ​റ്റ​ അ​യ്യ​പ്പ​ഭ​ക്ത​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും  ഇ​വി​ടെ ഡോ​ക്ട​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ  പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. 

 

Related posts

Leave a Comment