തിരുവനന്തപുരം: യുഎഇ സന്ദർശനം പൂർത്തിയാക്കി നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ശബരിമല വിഷയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതേക്കുറിച്ച് ചൊവ്വാഴ്ച പറയാമെന്നാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, വിഷയത്തിൽ സുപ്രീംകോടതിയെ നിയമപരമായി ഏതുതരത്തിൽ സമീപിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷം ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഫയൽ ചെയ്യേണ്ട വിഷയത്തിൽ തീരുമാനമെടുക്കും.