ശബരിമല: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷശക്തമാക്കി. 500ഓളം പോലീസുകാരെ അധികമായി വിന്യസിച്ചു. 20 ഡിവൈഎസ്പിമാര്‍, 36 പോലീസ് ഇന്‍സ്പെക്ടര്‍, 135 എസ്ഐ, 2000 പോലീസുകാര്‍ എന്നിവരുള്‍പ്പെടുന്ന ടീമാണ് പുതുതായി ചുമതലയേറ്റത്. വലിയ നടപന്തലില്‍ നടന്ന ചടങ്ങ് സ്പെഷല്‍ പോലീസ് ഓഫീസര്‍ എസ്. സുരേന്ദ്രന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ പൂര്‍ണ സുരക്ഷ ഉറപ്പവരുത്തുകയും സുഖദര്‍ശനത്തിന് സാഹചര്യമൊരുക്കുകയുമാണ് പ്രധാന കടമയെന്ന് അദ്ദേഹം പറഞ്ഞു. 16 സെക്ടറായി തിരിച്ച് ഒരോ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയേറെ പോലീസുകാരെ ശബരിമലയില്‍ സുരക്ഷക്കായി വിന്യസിക്കുന്നത്.
Related posts
അവതാരകന്റെ തെറ്റായ പരാമർശം; മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി...ആരും കുതിര കയറേണ്ട…
ആരും കുതിര കയറേണ്ട… തൊടുപുഴ കെഎസ്ആർടിസി ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന കുതിരയെ കയറ്റിപ്പോകുന്ന വാഹനം.മകള്‍ നേരിട്ടത് ക്രൂരപീഡനം: ആംബുലൻസിൽവച്ചും ക്രൂരമായി മർദിച്ചു; രാഹുൽ എഴുതി നൽകിയ കാര്യങ്ങളാണ് യൂട്യൂബ് വീഡിയോയിൽ പറഞ്ഞതെന്ന് യുവതിയുടെ പിതാവ്
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി നേരിട്ടത് ക്രൂര മര്‍ദ്ദനം എന്ന് കുടുംബം. കേസുമായി മുന്നോട്ട് പോകുമെന്നും തുടര്‍ നടപടികളില്‍ പോലീസ്...