തിരുവനന്തപുരം: ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷയ്ക്കായി 10,017 പോലീസ് ഉദ്യോഗസ്ഥരെയാണ് രണ്ടു മാസക്കാലയളവിൽ ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. എസ്പി, എഎസ്പി തലത്തിൽ 24 പേരും ഡിവൈഎസ്പിമാർ – 112, ഇൻസ്പെക്ടർമാർ 264, എസ്ഐ, എഎസ്ഐമാർ – 1185 എന്നിങ്ങനെയും സംഘത്തിലുണ്ടാകും.
307 വനിതകൾ ഉൾപ്പെടെ 8402 സിവിൽ പോലീസ് ഓഫീസർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരും സുരക്ഷയ്ക്കായെത്തും. വനിതാ ഇൻസ്പെക്ടർ, എസ്ഐ തലത്തിൽ 30 പേരെയും നിയോഗിച്ചിട്ടുണ്ട്.
15 മുതൽ 30വരെയുള്ള ഒന്നാംഘട്ടത്തിൽ സന്നിധാനം, പന്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതല നിർവഹിക്കുക. മൂന്ന് എസ്പിമാർ, രണ്ട് എഎസ്പിമാർ, 23 ഡിവൈഎസ്പിമാർ എന്നിവർ ഇക്കൂട്ടത്തിലുണ്ടാകും.
രണ്ടാംഘട്ടത്തിൽ 2,539 പോലീസ് ഉദ്യോഗസ്ഥരും മൂന്നാംഘട്ടത്തിൽ 2992 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയിലുണ്ടാകും. മകരവിളക്കു കാലത്ത് 3,077 പേരെയാണ് നിയോഗിക്കുന്നത്. കൂടാതെ തീർഥാടനകാലത്തു സന്നിധാനം, നിലയ്ക്കൽ, പന്പ എന്നിവിടങ്ങളിലായി സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലെ 1,560 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാവിഭാഗം, കേന്ദ്രസേന, സായുധ പോലീസ്, ഇതര സംസ്ഥാന പോലീസ് എന്നിവരുടെ സഹകരണവും ശബരിമല ഡ്യൂട്ടിയിൽ പോലീസിനുണ്ട്.
സുരക്ഷ ശക്തമാക്കിയെന്നു ഡിജിപി
തിരുവനന്തപുരം: മണ്ഡല- മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കർശനസുരക്ഷ ഏർപ്പെടുത്തുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.ചീഫ് പോലീസ് കോ ഓർഡിനേറ്റർ ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബ് ആയിരിക്കു മെന്നും അദ്ദേഹം പറഞ്ഞു.